
ഉത്തർപ്രദേശ്: അപകടത്തിൽപ്പെട്ടവരെ നിർണായകമായ സുവർണ്ണ മണിക്കൂറിനുള്ളിൽ ആശുപത്രികളിൽ എത്തിക്കുന്ന പൗരന്മാർക്ക് ₹25,000 വാഗ്ദാനം ചെയത് ഉത്തർപ്രദേശ് സർക്കാർ(Uttar Pradesh government).
ഇതിനായി കേന്ദ്ര 'റോഡ് വാരിയർ' എന്ന പേരിൽ ഒരു പദ്ധതി ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 2025 ജനുവരി മുതൽ മെയ് വരെ രേഖപ്പെടുത്തിയ 12,721 റോഡപകട മരണങ്ങൾ തുടർന്ന് ആവർത്തിക്കാതിരിക്കാനും അപകട മരണ നിരക്ക് കുറയ്ക്കാനുമാണ്പദ്ധതി ലക്ഷ്യമിടുന്നത്. 12,721 റോഡപകട മരണങ്ങളിൽ 37% മരണങ്ങൾക്കും കാരണം വൈദ്യസഹായം വൈകിയതാണെന്ന് കണ്ടെത്തിയിരുന്നു. 2022 മുതൽ സ്ഥാപിതമായ 34 സംസ്ഥാന ട്രോമകെയർ സെന്ററുകളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുക.