

ബാന്ദ: ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ നിസ്സാരമായ കുടുംബ വഴക്കിനെത്തുടർന്ന് 28 വയസ്സുകാരൻ ആത്മഹത്യ ചെയ്തു (UP Crime News). മുട്ടക്കറി ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശുഭം ആണ് മരിച്ചത്.
ജോലി കഴിഞ്ഞെത്തിയ ശുഭം മുട്ടക്കറി ഉണ്ടാക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രകോപിതയായ ഭാര്യ വീട്ടിൽ നിന്നിറങ്ങി റോഡിലേക്ക് പോവുകയും ചെയ്തു. ശുഭവും മാതാവും ചേർന്ന് ഇവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, റോഡിൽ വെച്ചുണ്ടായ വഴക്ക് നാട്ടുകാർ കണ്ടത് ശുഭത്തിന് വലിയ മാനസിക വിഷമമുണ്ടാക്കി.
നാട്ടുകാർക്കിടയിൽ തനിക്ക് മോശം പേരുണ്ടാകുമെന്ന് ഭയന്ന ശുഭം, മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ശുഭത്തിന്റെ വിവാഹം. ഭാര്യ ഇതിനു മുൻപും വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോകാറുണ്ടായിരുന്നുവെന്നും അത് ശുഭത്തിന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
A 28-year-old man named Shubham committed suicide in Uttar Pradesh's Banda district following a domestic dispute over making egg curry. After his wife refused to cook and walked out onto the street in anger, the man felt humiliated as neighbors witnessed the public spat. Distressed by the fear of social stigma and recurring family issues, he took his own life at his residence.