ഡൽഹി : ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇന്ത്യയ്ക്കു മേല്‍ അധികതീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന എതിര്‍ക്കുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സു ഫെയ്ഹോങ് പറഞ്ഞു.
യുഎസ് മുട്ടാളൻമാരെന്ന് ചൈനീസ് അംബാസഡര്‍. ഇത്രയും കാലം സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയ അവര്‍ ഇപ്പോള്‍ വിലപേശലിനായി തീരുവകളെ ഉപയോഗിക്കുന്നു. ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയ യുഎസ് നീക്കത്തെ ചൈന ശക്തമായി എതിര്‍ത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ചൈന ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം,ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കായി ചൈനീസ് വിപണി തുറന്നുകൊടുക്കുന്നതിനേക്കുറിച്ച് സംസാരിച്ച സു ഫെയ്ഹോങ്. ഏഷ്യൻ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണ് ഇന്ത്യയും ചൈനയും.
പൊതുവായ വികസനം കൈവരിക്കാനുള്ള മാർഗം ഐക്യവും സഹകരണവുമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഐക്യം ലോകത്തിനാകെ ഗുണം ചെയ്യുമെന്നും ചൈനീസ് അംബാസിഡർ കൂട്ടിച്ചേർത്തു.