ഇറാനിൽ നിന്ന് പെട്രോളിയം വാങ്ങി: 6 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ് | Indian companies

ഇന്ത്യയ്ക്ക് പുറമെ 14 ഓളം സ്ഥാപനങ്ങൾക്കും ഉപരോധം ഏർപെടുത്തിയിട്ടുണ്ട്.
 Indian companies
Published on

ന്യൂഡൽഹി: ഇറാനിൽ നിന്ന് പെട്രോളിയം വാങ്ങിയതിന് ആറ് ഇന്ത്യൻ കമ്പനികൾക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തി(Indian companies). ഇന്ത്യയ്ക്ക് പുറമെ 14 ഓളം സ്ഥാപനങ്ങൾക്കും ഉപരോധം ഏർപെടുത്തിയിട്ടുണ്ട്.

കമ്പനികൾ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇറാനിയൻ പെട്രോളിയം, പെട്രോളിയം ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പെട്രോകെമിക്കൽ വ്യാപാരത്തിൽ ഏർപ്പെടുന്നു എന്ന് കാണിച്ചാണ് ഉപരോധം ഏർപ്പെടുത്തിയത്.

ഇറാൻ മിഡിൽ ഈസ്റ്റിൽ സംഘർഷം വളർത്താനും, ഭീകരതയ്ക്ക് ധനസഹായം നൽകാനും വരുമാനം ഉപയോഗിക്കുന്നുവെന്നും യു.എസ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com