യു.എസ് സർക്കാർ കഴിഞ്ഞ 6 മാസത്തിനിടെ നാടുകടത്തിയത് 1,703 ഇന്ത്യൻ പൗരന്മാരെ; ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രാലയം | Indian citizens

2025 ജനുവരി 20 മുതൽ ജൂലൈ 22 വരെയുള്ള 6 മാസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
യു.എസ് സർക്കാർ കഴിഞ്ഞ 6 മാസത്തിനിടെ നാടുകടത്തിയത് 1,703 ഇന്ത്യൻ പൗരന്മാരെ; ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രാലയം  | Indian citizens
Published on

ന്യൂഡൽഹി: കഴിഞ്ഞ 6 മാസത്തിനിടെ യുഎസ് സർക്കാർ 1,703 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു(Indian citizens). ഇതിൽ 141 പേർ സ്ത്രീകളും 1,562 പേർ പുരുഷന്മാരുമാണ്.

2025 ജനുവരി 20 മുതൽ ജൂലൈ 22 വരെയുള്ള 6 മാസത്തെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. അതേസമയം നാടുകടത്തിയ സ്ത്രീകളോടും കുട്ടികളോടുമുള്ള യുഎസ് സർക്കാരിന്റെ പെരുമാറ്റത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം ആശങ്കകൾ അറിയിച്ചതായാണ് വിവരം.

അതേസമയം 5,541 ഇന്ത്യൻ പൗരന്മാരെ കഴിഞ്ഞ 5 വർഷത്തിനിടെ യുഎസിൽ നിന്ന് നാടുകടത്തിയതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സ്ഥിരീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com