
കാലിഫോർണിയ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് എതിർത്ത ഹരിയാന സ്വദേശിയ്ക്ക് ദാരുണന്ത്യം(murder). ഹരിയാനയിലെ ജിന്ദ് ജില്ല സ്വദേശിയായ കപിൽ(26) ന് നേരെയാണ് അജ്ഞാതൻ നിറയൊഴിച്ചത്.
കാലിഫോർണിയയിലെ ഒരു കടയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്ന കപിൽ കടയ്ക്ക് പുറത്തുള്ള റോഡിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്‌തതാണ് കൊലയ്ക്ക് പിന്നിലെ കാരണം.
സംഭവത്തിൽ കേസ് കൊടുത്തിട്ടുണ്ടെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാൻ സർക്കാരിനോട് സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.