ആഗസ്റ്റ് 1 മുതൽ UPI ആപ്പ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ബാലൻസ് പരിശോധനകൾക്ക് നിയന്ത്രണം; നടപടി സിസ്റ്റം കാര്യക്ഷമത വർധിപ്പിക്കാൻ | UPI app

സിസ്റ്റം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
upi
Published on

ന്യൂഡൽഹി: ആഗസ്റ്റ് 1 മുതൽ Paytm, GPay, PhonePe തുടങ്ങിയ UPI ഉപയോക്താക്കൾക്ക് ബാലൻസുകൾ പരിശോധിക്കാനും പരാജയപ്പെട്ട പേയ്‌മെന്റുകൾ പരിശോധിക്കാനും കഴിയുന്ന തവണകളിൽ നിയന്ത്രണമുണ്ടാകും(UPI app). അതായത് യുപിഐ ആപ്പുകളിൽ ഇനി അൺലിമിറ്റഡ് ബാലൻസ് പരിശോധനകൾ ഉണ്ടാകില്ല.

ഇത് പ്രകാരം ഒരു ആപ്പിൽ പ്രതിദിനം 50 ബാലൻസ് അന്വേഷണങ്ങൾ മാത്രമേ സാധ്യമാകൂ. ഒന്നിൽ കൂടുതൽ യു.പി.ഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ഓരോന്നിനും വെവ്വേറെ ഒരേ പരിധികളാവും ഉണ്ടാവുക. സിസ്റ്റം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com