
ലഖ്‌നൗ: കുശിനഗറിൽ വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) 20 അധ്യാപകരെ പിരിച്ചുവിട്ടു(teachers). അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. അധ്യാപക നിയമന ഡ്രൈവിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഈ അധ്യാപകർ ജോലി നേടിയതായി കണ്ടെത്തിയിരുന്നു.
ഇതിനായി ഇവർ വ്യാജ മെറിറ്റ് ലിസ്റ്റുകൾ നിർമിക്കുയും മാർക്ക് ഷീറ്റുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. അടിസ്ഥാന വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി സുരേന്ദ്ര തിവാരിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് കൂട്ട പിരിച്ചുവിടൽ നടത്തിയത്. സംഭവത്തെ തുടർന്ന് മാറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ.