ഭോപ്പാൽ: ഷാജഹാനാബാദിലെ ബഡാ ബാഗ് ശ്മശാനത്തിന് സമീപം അജ്ഞാതർ കടയുടമയുടെ പഴ്‌സ് തട്ടിയെടുത്തതായി പരാതി(theft). വിദിഷ സ്വദേശിയായ ബണ്ടി അഹിർവാർ(37) കടയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഭോപ്പാലിൽ എത്തിയപ്പോഴാണ് കൊള്ളനടന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഇത്. എന്നാൽ, ആവശ്യമായ സാധനങ്ങൾ മറ്റൊരിടത്ത് നിന്ന് എത്തിക്കുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അഹിർവാർ ശ്മശാനത്തിന് സമീപം കാത്തു നിന്നു. ഈ സമയത്താണ് തിരിച്ചറിയാത്ത രണ്ട് യുവാക്കൾ അടുത്തുവന്ന് ഭീഷണിപ്പെടുത്തി പഴ്‌സ് തട്ടിയെടുത്തത്. 4000 രൂപയും വിലപിടിപ്പുള്ള രേഖകളും ഇതോടെ നഷ്ടപെട്ടു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയാതായി അഹിർവാർ വ്യക്തമാക്കി.