
ബാംഗ്ലൂർ: ഗാന്ധി ബസാറിലെ ജംബോക്കിംഗ് ബർഗർ ഔട്ട്‌ലെറ്റ് തകർത്ത് അജ്ഞാതൻ(burger outlet). തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ച്, വടിവാളുമായി ഒരു അക്രമി ഔട്ട്‌ലെറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഈസമയം ഔട്ട്‌ലെറ്റ് ഉടമ മഞ്ജുനാഥ് ബില്ലിംഗ് കൗണ്ടറിലും ജീവനക്കാർ അടുക്കളയിലും ഉണ്ടായിരുന്നു. എന്നാൽ അക്രമായി കൗണ്ടറിനുള്ളിലെ കമ്പ്യൂട്ടർ മോണിറ്റർ വടിവാളുകൊണ്ട് തകർക്കുകയായിരുന്നു. മോണിറ്റർ, ഗ്ലാസ് ഫ്രെയിമുകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയൊക്കെ അക്രമി തകർത്തു.
എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല. അതേസമയം അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.