
ചെന്നൈ: ഗുമ്മിഡിപൂണ്ടിക്ക് സമീപം 10 വയസ്സുകാരിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു(sexually assault). സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെയാണ് തട്ടികൊണ്ട് പോയത്. വിജനമായ ഒരു സ്ഥലത്താണ് സംഭവം നടന്നത്.
പെൺകുട്ടിയെ പിന്തുടർന്ന അജ്ഞാതൻ വായ് മൂടിക്കെട്ടി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് ലൈംഗികമായി ഉപദ്രവിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് ഓടിച്ചെന്ന് മുത്തശ്ശിയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.