ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങൾക്ക് അജ്ഞാത ബോംബ് ഭീഷണി ; സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം |Fake bomb threat

പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
fake bomb threat
Published on

ഡൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മെയിലിൽ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് അയച്ച ഭീഷണിസന്ദേശത്തിൽ ഡൽഹി, ചെന്നൈ, ഗോവ എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകൾ പരാമർശിച്ചിരുന്നെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ടെർമിനൽ-3യിൽ അജ്ഞാത ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. ടെർമിനൽ 3-ൽ ബോംബ് ഭീഷണി ഉണ്ടെന്ന് അഗ്നിശമന സേനയ്ക്ക് കോൾ ലഭിച്ചതായി ഡൽഹി പോലീസ് റിപ്പോർട്ട് ചെയ്തു. വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും സുരക്ഷാ ഭീഷണി ലഭിച്ചതായി എയർലൈൻ വക്താവ് സ്ഥിരീകരിച്ചു.പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

Related Stories

No stories found.
Times Kerala
timeskerala.com