
ഫാസിൽക്ക: പഞ്ചാബിലെ ഫാസിൽക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് വ്യവസായി കൊല്ലപ്പെട്ടു(fire). ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അബോഹറിലെ ഭഗത് സിംഗ് ചൗക്കിൽ ദി ന്യൂ വെയർ വെൽ ടെയ്‌ലേഴ്‌സ് നടത്തുന്ന വ്യവസായി സഞ്ജയ് വർമ്മയാണ് കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ കടയ്ക്ക് പുറത്ത് വച്ചാണ് സംഭവം നടന്നത്. മൂന്ന് തോക്കുധാരികൾ ഒരു മോട്ടോർ സൈക്കിളിലാണ് എത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. നിറയൊഴിച്ച ശേഷം ആക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അതേസമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, പ്രതികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെയും കണ്ടെത്താനായില്ല.