
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്(hydrogen fuel train). ആഗസ്റ്റ് 12 ന് ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈഡ്രജൻ ഇന്ധന ട്രെയിൻ പുറത്തിറങ്ങുന്നതോടെ പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1,200 കുതിരശക്തിയുള്ള ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കോച്ച് നിർമാണം നടക്കുന്നതെന്നും എക്‌സ് പോസ്റ്റിൽ പറയുന്നു.