National
രാജ്പുരയ്ക്കും മൊഹാലിക്കും ഇടയിൽ പുതിയ റെയിൽവേ ലൈൻ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് | railway line
പഞ്ചാബിന്റെ റെയിൽവേ കണക്റ്റിവിറ്റി വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹി: രാജ്പുരയ്ക്കും മൊഹാലിക്കും ഇടയിൽ പുതിയ റെയിൽവേ ലൈൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും റെയിൽവേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവും(railway line). പഞ്ചാബിന്റെ റെയിൽവേ കണക്റ്റിവിറ്റി വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഫിറോസ്പൂർ കാന്റ്, ബതിന്ദ, പട്യാല, ഡൽഹി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടികളും പ്രഖ്യാപനത്തിലുണ്ട്.
അതേസമയം, പഞ്ചാബിലെ പുതിയ രാജ്പുര-മൊഹാലി റെയിൽവേ ലൈനിന് ഏകദേശം 443 കോടി രൂപ ചിലവ് വരുമെന്നാണ് വിലയിരുത്തൽ.