
മഹാരാഷ്ട്ര: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐ.ഐ.സി.ടി) കാമ്പസ് സംയുക്തമായി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും(IICT).
ഇന്ത്യയുടെ മാധ്യമ, വിനോദ വിദ്യാഭ്യാസ മേഖലയിൽ സ്ഥാപനം പുതിയൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.സി.ടിയിൽ ഈ വർഷം സെപ്റ്റംബർ മുതൽ അക്കാദമിക് പരിപാടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ക്യാമ്പസ്സിൽ പൂർണ്ണമായും സജ്ജീകരിച്ച ക്ലാസ് മുറികൾ, അത്യാധുനിക മീഡിയ ലാബുകൾ, പോസ്റ്റ്-പ്രൊഡക്ഷൻ സ്യൂട്ടുകൾ, ആനിമേഷൻ, വിഎഫ്എക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി തുടങ്ങിയവ ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ അധ്യയന വർഷത്തിൽ ഏകദേശം 300 വിദ്യാർത്ഥികൾ ബിരുദം നേടാനുള്ള അവസരമാണ് ഉണ്ടായിരിക്കുകയെന്നും അധികൃതർ കൂട്ടി ചേർത്തു.