ബീഹാറിൽ 3 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് | Amrit Bharat Express

അതേസമയം നിലവിൽ, അമൃത് ഭാരത് എക്സ്പ്രസ് രാജ്യത്തുടനീളം 12 സർവീസുകളാണ് നടത്തുന്നത്.
Amrit Bharat Express
Published on

പട്ന: ബിഹാറിൽ നിന്നുള്ള മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ തിങ്കളാഴ്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു(Amrit Bharat Express). വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായാണ് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബിഹാറിനെ ബന്ധിപ്പിക്കുക. ദർഭംഗ - അജ്മീർ (മദാർ), മുസാഫർപൂർ - ഹൈദരാബാദ് (ചർലപ്പള്ളി), ഛപ്ര - ഡൽഹി (ആനന്ദ് വിഹാർ ടെർമിനൽ) എന്നീ റൂട്ടുകളിലാണ് പുതിയ തീവണ്ടികൾ സർവീസ് നടത്തുക.

അതേസമയം നിലവിൽ, അമൃത് ഭാരത് എക്സ്പ്രസ് രാജ്യത്തുടനീളം 12 സർവീസുകളാണ് നടത്തുന്നത്. അതിൽ 10 എണ്ണം ബീഹാറിൽ നിന്നാണ് സർവീസ് നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com