ന്യൂഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസിനെ (സി.ജെ.ഐ.) തിരഞ്ഞെടുക്കാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. പിൻഗാമിയെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രാലയം നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് കത്തെഴുതി.(Union government asks CJI to recommend a successor)
നിലവിലെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കാലാവധി നവംബർ 23-നാണ് അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, സുപ്രീംകോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്തിനാണ് അടുത്ത ചീഫ് ജസ്റ്റിസാകാൻ സാധ്യത. ജസ്റ്റിസ് ഗവായ് ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചാകും കത്ത് നൽകുക.
കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാൽ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ഇദ്ദേഹത്തിന് 2027 ഫെബ്രുവരി 9 വരെ കാലാവധിയുണ്ട്.