
ന്യൂഡൽഹി: ലോക്‌സഭയിൽ പരിഷ്കരിച്ച ആദായനികുതി ബിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ(Income Tax Bill). ഫെബ്രുവരി 13 ന് ലോക്‌സഭയിൽ അവതരിപ്പിച്ച "ആദായനികുതി ബിൽ 2025" കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി പിൻവലിച്ചിരുന്നു.
പകരം പരിഷ്കരിച്ച ബില്ലാണ് ഇന്ന് ലോകസഭയിൽ അവതരിപ്പിച്ചത്. പരിഷ്കരിച്ച ബില്ലിൽ ബിജെപി എംപി ബൈജയന്ത് ജയ് പാണ്ട അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി നൽകിയ ശുപാർശകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സെലക്ഷൻ കമ്മിറ്റി 285 നിർദ്ദേശങ്ങൾ നൽകിയതായാണ് വിവരം.