Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeNationalവിദേശയാത്രയും പഠനവും ഇനി ലാഭകരം: TCS നിരക്കുകളിൽ വൻ ഇളവുമായി കേന്ദ്ര...

വിദേശയാത്രയും പഠനവും ഇനി ലാഭകരം: TCS നിരക്കുകളിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ് | Union Budget

🎙️ Latest Podcast

ന്യൂഡൽഹി: വിദേശ ടൂർ പാക്കേജുകൾക്കും അന്താരാഷ്ട്ര പണമിടപാടുകൾക്കും ഏർപ്പെടുത്തിയിരുന്ന ഉയർന്ന മുൻകൂർ നികുതി ഭാരം കുറച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ചരിത്രപരമായ പ്രഖ്യാപനം നടത്തി. പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കും ഇത് വലിയ സാമ്പത്തിക ആശ്വാസം നൽകും.(Union Budget with huge reduction in TCS rates)

വിദേശയാത്രയ്ക്കുള്ള ടൂർ പാക്കേജുകൾക്ക് മുമ്പ് 5% മുതൽ 20% വരെയായിരുന്ന ടി.സി.എസ് നിരക്ക് ഏകീകൃതമായി 2 ശതമാനമാക്കി കുറച്ചു. ടൂർ ബുക്ക് ചെയ്യുമ്പോൾ തന്നെ വലിയ തുക നികുതിയായി നൽകേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും.

ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം വിദേശത്തേക്ക് പണം അയക്കുമ്പോൾ ഈടാക്കിയിരുന്ന 5% ടി.സി.എസ് ഇനി മുതൽ 2 ശതമാനം മാത്രമായിരിക്കും. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് അടക്കുന്നതിനും ചികിത്സാ ചിലവുകൾക്കും ഇത് വലിയ കൈത്താങ്ങാകും. വിദേശ ടൂർ പാക്കേജുകൾക്ക് നിശ്ചിത തുകയുടെ പരിധിയില്ലാതെ തന്നെ ഈ 2% ഇളവ് ലഭ്യമാകുമെന്നത് യാത്രക്കാർക്ക് ഗുണകരമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.