Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeNationalകേന്ദ്ര ബജറ്റ് 2026-27: നാളികേര കർഷകർക്ക് കോക്കനട്ട് പ്രൊമോഷൻ സ്കീം |...

കേന്ദ്ര ബജറ്റ് 2026-27: നാളികേര കർഷകർക്ക് കോക്കനട്ട് പ്രൊമോഷൻ സ്കീം | Union Budget 2026-27

🎙️ Latest Podcast

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള തേങ്ങ ഉൽപാദന സംസ്ഥാനങ്ങളിലെ കർഷകരെ സഹായിക്കുന്നതിനായി ‘കോക്കനട്ട് പ്രൊമോഷൻ സ്കീം’ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ഏകദേശം 10 മില്യൺ കർഷകർക്ക് ഈ പദ്ധതി ഗുണകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.(Union Budget 2026-27, Coconut Promotion Scheme for Coconut Farmers)

ഉൽപാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ പഴയ തെങ്ങുകൾ മാറ്റി പുതിയ തെങ്ങുകൾ വെച്ചുപിടിപ്പിക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായവും പ്രോത്സാഹനവും നൽകും. ഇന്ത്യൻ കശുവണ്ടിയെയും തേങ്ങയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പ്രത്യേക ബ്രാൻഡിംഗ് പദ്ധതികൾ ആവിഷ്കരിക്കും. 2030-ഓടെ ഇന്ത്യൻ കശുവണ്ടി, കൊക്കോ എന്നിവയെ പ്രീമിയം ആഗോള ബ്രാൻഡുകളാക്കി മാറ്റുകയാണ് ലക്ഷ്യം.

ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്കരണത്തിനുമായി സംസ്ഥാനങ്ങളുമായി ചേർന്ന് പ്രത്യേക പങ്കാളിത്ത പദ്ധതി നടപ്പിലാക്കും. കാർഷിക-വനം ഉൽപ്പന്നമെന്ന നിലയിൽ കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.  500 മത്സ്യ സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പുതിയ വികസന പദ്ധതികൾ നടപ്പിലാക്കും. ഈ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തവും തൊഴിലവസരങ്ങളും വർധിപ്പിക്കും.

സമുദ്ര പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും പ്രത്യേക കടലാമ പരിചരണ കേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനമായി. തീരദേശ സംരക്ഷണത്തിനും ജൈവവൈവിധ്യ പരിപാലനത്തിനും ഇത് വലിയ കരുത്താകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.