
പ്രയാഗ്‌രാജ്: ബഹാരിയ ക്രോസിംഗിന് സമീപമുള്ള ജ്വല്ലറിയിലെ വ്യാപാരിയിൽ നിന്ന് സ്വർണ്ണവും വെള്ളിയും അടങ്ങിയ ബാഗ് തട്ടിയെടുത്തതായി പരാതി(snatching). ജ്വല്ലറി തുറക്കാൻ പോകുമ്പോഴാണ് 2 അക്രമികൾ ചേർന്ന് തടഞ്ഞുനിർത്തി ബാഗ് തട്ടിയെടുത്തത്.
ബാഗിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി മോഷ്ടാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭച്ചതായി പോലീസ് പറഞ്ഞു.