
ജൽന: മഹാരാഷ്ട്രയിലെ ജൽന നഗരത്തിൽ ഒബിസി പ്രവർത്തകന്റെ കാറിന് അജ്ഞാതൻ തീയിട്ടു(fire). നഗർ പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന ഒബിസി പ്രവർത്തകനായ നവ്‌നാഥ് വാഗ്‌മറെയുടെ കാറിനാണ് തീയിട്ടത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കുപ്പിയിൽ കരുതിയിരുന്ന ദ്രാവകം കാറിന് മുകളിൽ ഒഴിച്ച് അജ്ഞാതൻ തീയിടുകയായിരുന്നു.
അതേസമയം നാട്ടുകാർ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ മുകൾ ഭാഗം അഗ്നിക്കിരയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.