മാഹി കനാലില്‍ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ | body found

മൃതദേഹം അഴുകിയ നിലയിലാണുള്ളത്.
body found
Published on

കോഴിക്കോട്: വടകര തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്ത് മാഹി കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി(body found). ദിവസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണുള്ളത്.

നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ തലയില്‍ വെള്ള തോര്‍ത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. മൃതദേഹത്തിന്റെ ഇടത് കൈയില്‍ കറുപ്പും കാവിയും ചരടും കെട്ടിയിട്ടുണ്ട്.

അതേസമയം, ഇവരുടെ മുഖം വ്യക്തമല്ല. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നിലവിൽ മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com