

ബെഗുസാരായി: ബീഹാറിലെ ബെഗുസാരായിയിൽ ബുഢി ഗണ്ഡക് നദിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം നദിയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (Murder)
വീർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സരൈയ്യക്ക് സമീപമുള്ള നദീതീരത്താണ് ബുധനാഴ്ച ഉച്ചയോടെ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടുകിട്ടുന്നത്. നദീതീരത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ആളുകൾ തടിച്ചുകൂടിയപ്പോഴാണ് ചാക്കിൽക്കെട്ടിയ നിലയിയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് ഗ്രാമവാസികളുടെ നിഗമനം. മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിലായതിനാൽ, സ്ത്രീയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം നദിയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം. പുറത്തെടുത്ത് മൃതദേഹം ബെഗുസരായി സദർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്നും മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ്.ഐ. ജിതേന്ദ്ര കുമാർ, രകേഷ് കുമാർ എന്നിവരോടൊപ്പം സ്ഥലത്തെത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ രവീന്ദ്ര കുമാർ അറിയിച്ചു.
മൃതദേഹം ഒഴുക്കിക്കളഞ്ഞ് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും, കഴിഞ്ഞ ദിവസം ഇതേ നദിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടവരുണ്ടെന്നും പ്രദേശത്ത് സംസാരമുണ്ട്. എല്ലാ സാധ്യതകളും കണക്കിലെടുത്ത് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
A decomposed and unidentified body of a woman, estimated to be around 35 years old, was recovered from the Burhi Gandak river in Begusarai, Bihar, after being found sealed inside a sack. The discovery near Virpur police station has caused a sensation, with authorities suspecting the woman was murdered elsewhere before her body was disposed of in the river to conceal the crime. Police have sent the body for post-mortem and launched a full investigation, considering all angles including the possibility of a previous similar incident.