
കൊൽക്കത്ത: കൊൽക്കത്ത മെട്രോ ബ്ലൂ ലൈനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി(body found). പാർക്ക് സ്ട്രീറ്റിനും എസ്പ്ലനേഡ് സ്റ്റേഷനുകൾക്കുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. മെട്രോ ലൈൻ എഞ്ചിനീയറിംഗ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ഇയാൾ എങ്ങനെയാണ് തുരങ്ക മധ്യത്തിലെത്തിയതെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.