
പട്‌ന: വൈശാലി ജില്ലയിൽ ആർജെഡി ബിദുപൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയ്ക്ക് നേരെ വെടിയുതിർത്ത് അജ്ഞാതർ(murder). ആക്രമണത്തിൽ ഭൈരോപൂർ സ്വദേശിയായ ശിവശങ്കർ സിങ്(62) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ശിവശങ്കർ വീട്ടിൽ നിന്ന് ബൈക്കിൽ പകൗലി ഗ്രാമത്തിലുള്ള മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്.
സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹമാണ് കണ്ടത്. ഉടൻ തന്നെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തിരച്ചിലിൽ സംഭവസ്ഥലത്ത് നിന്ന് 3 ഒഴിഞ്ഞ വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം വേണമെന്ന് അറിയിച്ചു.