
ജയ്പൂർ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാൽ, രാജസ്ഥാനിലെ ഏഴ് നിയമസഭാ സീറ്റുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷമേ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകൂവെന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.