
ന്യൂഡൽഹി: ജമ്മു കശ്മീരിലെ തീവ്രവാദ സംഘടനകൾ പ്രാദേശിക വീടുകളിൽ അഭയം തേടുന്നതിനുപകരം വനങ്ങളിൽ ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കുകയാണെന്ന് റിപ്പോർട്ട്(terrorists). കുൽഗാം ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
കുൽഗാം ഒപ്പേറഷൻ വേളയിൽ ബങ്കറുകൾ കണ്ടെത്തിയതാണ് നിഗമനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജമ്മു മേഖലയിലെ പിർ പഞ്ചലിന് തെക്കും കുൽഗാം, ഷോപ്പിയാൻ ജില്ലകളിലും ഇത്തരത്തിൽ ബങ്കറുകൾ ശ്രദ്ധയിൽ പെട്ടതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.