
പട്ന : മുറിയിൽ ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം അമ്മാവൻ ബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. പെൺകുട്ടി വീട്ടിൽ ഉറങ്ങുകയായിരുന്നു, ഈ സമയത്ത് അമ്മാവൻ മുറിയിൽ കയറി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ ബെഗുസാരായിൽ ആണ് സംഭവം. 8 വയസ്സുള്ള പെൺകുട്ടിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. പ്രതി ഇരയുടെ അമ്മാവനാണ്, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയായ പെൺകുട്ടി ചികിത്സയിലാണ്. ദണ്ഡാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.