
ന്യൂഡൽഹി: ഇന്ത്യയിലെ 4 പ്രധാന വിമാനത്താവളങ്ങളായ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തിയ റാമ്പ് പരിശോധനകളിൽ ടർക്കിഷ് എയർലൈൻസിന് ഒന്നിലധികം സുരക്ഷാ വീഴ്ചകൾ കണ്ടെത്തി(Turkish Airlines). ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് അപ്രഖ്യാപിത റാമ്പ് പരിശോധന നടത്തിയത്.
കൺവെൻഷൻ ഓൺ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ആർട്ടിക്കിൾ 16 പ്രകാരം നടത്തിയ പരിശോധനയിൽ, ബാംഗ്ലൂർ വിമാനത്താവളത്തിലെ വിമാനങ്ങൾ നിലത്ത് നിയന്ത്രിക്കാനുള്ള ഒരു മാർഷലറിന് പരിശീലനം ലഭിച്ചിട്ടില്ലെന്നും ഇയാൾ നിർബന്ധിത യോഗ്യതാ സർട്ടിഫിക്കേഷൻ ഇല്ലാത്തയാളാണെന്നും കണ്ടെത്തി.
കാർഗോ പരിശോധനയിൽ, തുർക്കി എയർലൈൻസ് ഡിജിസിഎയിൽ നിന്ന് അനുമതിയില്ലാതെ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെയുള്ള അപകടകരമായ സാധനങ്ങൾ കടത്തിക്കൊണ്ടുപോയതായി കണ്ടെത്തി. ഹൈദരാബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ ടർക്കിഷ് എയർലൈൻസും ഇന്ത്യയും തമ്മിൽ സർവീസ്-ലെവൽ കരാറുകൾ ഇല്ലാത്തതും ഗുരുതര വീഴ്ചയായി കണ്ടെത്തി.