
ചെന്നൈ : ഫാഷന്‍ രംഗത്തെ പ്രശസ്ത മോഡല്‍ സാന്‍ റേച്ചല്‍ ഗാന്ധി(26) അന്തരിച്ചു.അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് പുതുച്ചേരിയിലെ ജിപ്മറിലായിരുന്നു അന്ത്യം. ഇവരുടെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സാമ്പത്തികപ്രശ്നങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് റേച്ചലിനെ അലട്ടിയിരുന്നത്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
വീട്ടുകാരറിയാതെ വിവാഹത്തിന് ആറ് ലക്ഷം രൂപ കടമെടുത്തു. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ വഴിയാണ് കടമെടുത്തത്. വിവാഹത്തിന് ഉപയോഗിച്ച തുക പിതാവ് നല്‍കിയതാണെന്നാണ് ഭര്‍ത്താവ് ധരിച്ചത്.
പിതാവിന് എഴുതിയ കത്തില്‍ വെങ്കട് അണ്ണ എന്ന വ്യക്തിയ്ക്ക് പണം നല്‍കണമെന്ന് റേച്ചല്‍ ആവശ്യപ്പെടുന്നുണ്ട്. കുറച്ച് നാളുകളായി പിതാവിനോട് റേച്ചല്‍ സാമ്പത്തിക സഹായം ചോദിക്കുന്നുണ്ടായിരുന്നു.എന്നാല്‍, കുടുംബത്തിലെ മറ്റു അംഗങ്ങളുടെ ഉത്തരവാദിത്തവും തനിക്കാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഞായറാഴ്ച അച്ഛനെ സന്ദര്‍ശിച്ചശേഷമാണ് ഉറക്കഗുളിക കഴിച്ചത്.
മിസ് ഡാര്‍ക്ക് ക്യൂന്‍ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റിയൂഡ് (2019), മിസ് പുതുച്ചേരി (2020, 2021) ക്യൂന്‍ ഓഫ് മദ്രാസ് (2022, 2023) കിരീടങ്ങള്‍ റേച്ചല്‍ കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരമായ മിസ് ആഫ്രിക്ക ഗോള്‍ഡന്‍ (2023) റണ്ണറപ്പായിരുന്നു. ലണ്ടനിലും ജര്‍മനിയിലും ഫ്രാന്‍സിലും ദക്ഷിണാഫ്രിക്കയിലും ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തു.