
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് വിദേശ കാര്യാ മന്ത്രാലയം(UN General Assembly).
സെപ്റ്റംബർ 26 ന് ന്യൂയോർക്കിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനം നടക്കുക. എന്നാൽ പൊതുസഭയിലെ പ്രഭാഷകരുടെ താൽക്കാലിക പട്ടികയിൽ പ്രധാനമന്ത്രി മോദിയുടെ പേര് ഉൾപെടുത്തിയിട്ടുള്ളതായും മന്ത്രാലയം വ്യക്തമാക്കി.
സമ്മേളനത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച വിവരം സെപ്റ്റംബറോടയേ ഔദ്യോഗികമായി അറിയിക്കാൻ കഴിയൂ എന്നും എക്സ് പോസ്റ്റിലൂടെ മന്ത്രാലയം പാറഞ്ഞു.