
ന്യൂയോർക്ക്: ഇന്ത്യ ഉക്രെയ്‌ന് നൽകുന്ന പിന്തുണയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി(Ukrainian President Volodymyr Zelensky) . ബുധനാഴ്ച ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കിടെയാണ് സെലെൻസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുമായുള്ള സംഘർഷത്തിൽ ഇന്ത്യ ഉക്രെയ്‌ന് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും ഊർജ്ജവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് കൈവിന്റെ നിലപാടിനോടാണ് യോജിക്കുന്നതെന്നും സെലെൻസ്‌കി അഭിപ്രായപ്പെട്ടു. മാത്രമല്ല; ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സെലെൻസ്‌കി ചൂണ്ടിക്കാട്ടി.