
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ജാതി വിവേചനം തടയുന്നതിനുള്ള പുതിയ കരട് ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ. ഇത് ഉടൻ നടപ്പാക്കുമെന്നും യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി) സുപ്രീംകോടതിയെ അറിയിച്ചു. ജാതിവിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ സമർപ്പിച്ച ഹരജിയിലാണ് യു.ജി.സി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
2004നും 2024നും ഇടയിൽ കാമ്പസുകളിൽ 115 ആത്മഹത്യ മരണങ്ങൾ നടന്നിട്ടുണ്ടെന്നും അവയിൽ ഭൂരിക്ഷവും ദലിത് സമുദായങ്ങളിൽ പെട്ടവരാണെന്നും ജനുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോൾ ഹരജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയെ അറയിച്ചിരുന്നു.