
ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാൻ സാധിക്കും. (UGC NET June re-exam results declared)
പരീക്ഷാഫലം അറിയാൻ ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. 2024 ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആഗസ്റ്റിലാണ് വീണ്ടും പരീക്ഷ നടന്നത്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.