
ബംഗളൂരു: സഹകരണ ഫെഡറലിസത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി യു.ജി.സിയുടെ കരട് ചട്ടങ്ങൾ നിർത്തിവെക്കാനും സംസ്ഥാനങ്ങൾ, അക്കാദമിക് വിദഗ്ധർ, മറ്റു പങ്കാളികൾ എന്നിവരുമായി വിശാലമായ കൂടിയാലോചനകൾ ആരംഭിക്കാനും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. (UGC)
വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ പങ്ക് നീക്കം ചെയ്യാനും സംസ്ഥാന നിയമസഭകൾ സ്ഥാപിച്ച സർവകലാശാലകളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്ന വ്യവസ്ഥകൾ രൂപപ്പെടുത്താനും നിലവിലെ കരട് ചട്ടങ്ങൾ നിർദേശിക്കുന്നതായി കത്തിൽ പറഞ്ഞു.