

മധുബനി: ബീഹാറിലെ മധുബനി ജില്ലയിൽ ലോഡ്ജിലുണ്ടായ നിസ്സാര തർക്കം കത്തിക്കുത്തിൽ അവസാനിച്ചു (Crime). സംഭവത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മധുബനി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഹരിയഗഞ്ച് പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ലോഡ്ജിൽ താമസിക്കുന്ന രാഹുൽ യാദവും സമീപവാസികളായ ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കത്തിക്കുത്തിൽ കലാശിച്ചു. ദീപക് സദ, രാംബാബു സദ എന്നിവരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ലാൽ ബാബു സദ, രാംനരേഷ് സദ, വിനോദ് തത്തേരി എന്നിവർ ഗുരുതര പരിക്കുകളോടെ ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അരേർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിവാസിയായ രാഹുൽ യാദവാണ് അക്രമത്തിന് പിന്നിലെ പ്രധാനിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ തന്റെ സഹോദരനൊപ്പം ഈ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അരഡസനോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രധാന പ്രതി രാഹുൽ യാദവിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച യുവാക്കൾ മഹാദലിത് വിഭാഗത്തിൽപ്പെട്ടവരാണെന്നത് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Two youths were killed and three others seriously injured following a stabbing incident sparked by a minor dispute at a lodge in Madhubani, Bihar. The confrontation occurred between a lodge resident named Rahul Yadav and a group of local youths, leading to the deaths of Deepak Sada and Rambabu Sada.