ഒഡിഷയിൽ ഇരുചക്ര വാഹന യാത്രികർ ഒഴുക്കിൽപെട്ടു; രക്ഷപെടുത്തി പ്രദേശവാസികൾ | river

പാലത്തിൽ വെള്ളം 5 അടിയോളം ഉയർന്നിരുന്നു.
river
Published on

ഒഡീഷ: കോരാപുട്ട് ജില്ലയിൽ വെള്ളത്തിനടിയിലായ പാലം കടക്കുന്നതിനിടെ മൂന്ന് പേർ ഒഴുകിപ്പോയതായി വിവരം(river). ബോറിഗുമ്മ ബ്ലോക്കിന് കീഴിലുള്ള മാൾഡ-കൈലാരി പാലത്തിലാണ് സംഭവം നടന്നത്.

പാലത്തിൽ വെള്ളം 5 അടിയോളം ഉയർന്നിരുന്നു. ഇതുവഴി കടക്കാൻ ശ്രമിക്കവെ മോട്ടോർ സൈക്കിൾ ബാലൻസ് തെറ്റി മറിയുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട യാത്രികരെ സമീപവാസികൾ സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. അതേസമയം ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com