
ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ രണ്ട് കടുവക്കുട്ടികൾ ചത്ത നിലയിൽ(tiger). 7 വയസ്സുള്ള അദിതി എന്ന കടുവയ്ക്ക് ജനിച്ച കുട്ടികളിൽ 2 എണ്ണമാണ് ചത്തത്. മരണത്തിന് പിന്നിൽ അണുബാധയാണെന്നാണ് പ്രാഥമിക വിവരം.
രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 4 കുഞ്ഞുങ്ങളിൽ മൂന്നെണ്ണത്തെ ഓഗസ്റ്റ് 20 നും 21 നും രാത്രിയിൽ മൃഗശാല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ രണ്ടുപേർ വെള്ളിയാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. മൂന്നാമത്തെ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.