ശ്രീനഗർ: ജമ്മു-കാശ്മീരിലെ കുൽഗാം ജില്ലയിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് അജ്ഞാത ഭീകരർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.9Two terrorists killed, 3 soldiers injured in encounter in J-K's Kulgam)
കുൽഗാമിലെ ഗുദാർ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷാ സേനയുടെ സ്ഥാനങ്ങൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെത്തുടർന്ന് തിരച്ചിൽ ഒരു ഏറ്റുമുട്ടലായി മാറി.