തമിഴ്‌നാട്ടിൽ മക്കളുടെ കണ്ണില്ല ക്രൂരത; മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; മക്കൾ അറസ്റ്റിൽ | Murder

ഗണേശൻ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പിനെക്കൊണ്ട് കഴുത്തിൽ കടിപ്പിക്കുകയായിരുന്നു
Murder
Updated on

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ 56-കാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം നാടിനെ നടുക്കിയ കൊലപാതകമെന്ന് തെളിഞ്ഞു (Murder). മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മക്കൾ തന്നെ പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു. ഗവൺമെന്റ് സ്കൂൾ ലാബ് അസിസ്റ്റന്റായ ഇ.പി. ഗണേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗണേശന്റെ പേരിൽ കോടികളുടെ ഇൻഷുറൻസ് പോളിസികൾ എടുത്ത ശേഷമാണ് മക്കൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഇത് അപകടമരണമായി ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പദ്ധതി. ഒക്ടോബറിൽ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഗണേശന്റെ കാലിൽ കടിപ്പിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. എന്നാൽ പ്രതികൾ വീണ്ടും ശ്രമം തുടർന്നു.

ആദ്യശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ സംഘടിപ്പിച്ചു. ഗണേശൻ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പിനെക്കൊണ്ട് കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പാമ്പിനെ അവർ തന്നെ അടിച്ചുകൊന്നു. മരണം കഴിഞ്ഞ് ഇൻഷുറൻസ് ക്ലെയിം ചെയ്തപ്പോൾ കമ്പനി അധികൃതർക്ക് തോന്നിയ സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മക്കൾ മനഃപൂർവ്വം പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിപ്പിച്ചതും സംശയത്തിന് ബലമേകി. മക്കൾക്ക് പുറമെ പാമ്പിനെ എത്തിച്ചു നൽകാൻ സഹായിച്ച നാല് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. പണത്തിന് വേണ്ടി സ്വന്തം പിതാവിനെ ഇല്ലാതാക്കിയ മക്കളുടെ ക്രൂരത ഞെട്ടലോടെയാണ് തമിഴ്‌നാട് കേട്ടത്.

Summary

In a chilling case of parricide, two sons were arrested in Thiruvallur, Tamil Nadu, for murdering their 56-year-old father by using poisonous snakes to claim insurance worth ₹3 crore. After a failed attempt with a cobra, Mohanraj and Hariharan used a highly venomous common krait to bite their sleeping father, Ganesan, on his neck.

Related Stories

No stories found.
Times Kerala
timeskerala.com