

ഗാസിയാബാദ്: റിട്ടയേർഡ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ യോഗേഷിനെ (58) വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് മക്കൾക്കെതിരെ കേസെടുത്തു (Ghaziabad Murder). നിതേഷ്, ഗുഡു എന്നിവരാണ് പിതാവിനെ വധിക്കാൻ അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. ഡിസംബർ 26-ന് ലോണി മേഖലയിലെ അശോക് വിഹാർ കോളനിയിൽ വെച്ചാണ് യോഗേഷ് ആക്രമിക്കപ്പെട്ടത്.
യോഗേഷ് തന്റെ വീട് വിൽക്കാൻ തീരുമാനിക്കുകയും മക്കളോട് ഒഴിഞ്ഞുപോകാാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവാസിയായ അരവിന്ദ് എന്നയാൾക്കാണ് മക്കൾ 5 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയത്. അരവിന്ദും അയാളുടെ ബന്ധുവും കൗശാമ്പിയിൽ കോൺസ്റ്റബിളുമായ നവീനും ചേർന്നാണ് കൊലപാതകം നടത്തിയത്.
ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിച്ച ശേഷം രണ്ട് തവണ യോഗേഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. പ്രതികളിലൊരാളായ അരവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നാടൻ തോക്കും തിരകളും കണ്ടെടുത്തു. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്ത മക്കളും കോൺസ്റ്റബിളായ നവീനും ഒളിവിലാണ്. ഇവർക്കായി ഉത്തർപ്രദേശ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
In a shocking case from Ghaziabad, two sons have been accused of hiring contract killers to murder their father, Yogesh (58), a retired Indian Air Force officer. The motive was reportedly a dispute over property after Yogesh asked his sons to vacate the house he intended to sell. The sons allegedly paid ₹5 lakh to a neighbor, who carried out the killing with the help of a police constable. One suspect is in custody, while the victim's sons and the constable remain at large.