
പഞ്ചാബ്: ജലന്ധറിൽ നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുള്ള 2 പേർ അറസ്റ്റിൽ(terrorist). റിതിക് നരോലിയയും രാജസ്ഥാൻ സ്വദേശിയായ പ്രായപൂർത്തിയാകാത്തയാളുമാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും ഒരു ചൈനീസ് ടൈപ്പ് 86 പി ഹാൻഡ് ഗ്രനേഡ് കണ്ടെടുത്തു. പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.