
ഡൽഹി: നിർബന്ധിത മതപരിവർത്തന കേസിൽ വൈദികനടക്കം രണ്ട് പേരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു(Religious conversion). ബജ്റംഗ്ദളിന്റെ നേതാവ് നൽകിയ പരാതിയിൽ നടപെടിയെടുത്ത പോലീസ് പാസ്റ്ററായ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും പിന്നാക്ക വിഭാഗക്കാരെ പണം നൽകി മതം മറ്റാൻ ശ്രമിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് മതപരിവർത്തനം നടത്തിയ പ്രേംചന്ദ് ജാതവ് വീടിനുള്ളിൽ പള്ളി സ്ഥാപിച്ചിട്ടുണ്ടെന്നും ഞായറാഴ്ചകളിൽ ഇവിടെ പ്രാർത്ഥനകൾ നടത്താറുണ്ടെന്നും പരാതിയിൽ പറയുന്നു. ഗായിസാബാദിലെ എസ്.സി വിഭാഗക്കാരെയാണ് ഇവർ ലക്ഷ്യമിട്ടത്. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.