ബറേലി: ഉത്തർപ്രദേശിൽ ട്രാൻസ്‌ഫോർമർ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടു(electrocution). ബറേലി സ്വദേശികളായ വിജയ് കശ്യപ് (42), ചന്ദ്രസെൻ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.
ട്രാൻസ്‌ഫോർമർ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
വൈദ്യുതി പ്രവാഹം വളരെ ശക്തമായിരുന്നതിനാൽ അവരുടെ ശരീരത്തിന് തീപിടിച്ചതായാണ് വിവരം. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.