
വഡോദര: മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ നിരവധി കേസുകളിൽ പ്രതിയായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു(theft). വിജയ് ദന്താനി, കരൺ സോളങ്കി എന്നിവരാണ് അറസ്റ്റിലായത്.
പതിവ് പോലീസ് പട്രോളിങ്ങിനിടെ വാഹന രേഖകൾ ഹാജരാക്കാൻ പ്രതികളോട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാഞ്ഞതാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് പ്രതികളിൽ നിന്നും 26,000 രൂപ പോലീസ് കണ്ടെടുത്തു. ഇതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
കരേലിബാഗിലെ റെസിഡൻഷ്യൽ കോളനിയിൽ നിന്ന് മോട്ടോർ ബൈക്ക് മോഷ്ടിച്ചതാണെന്നും ഒരാഴ്ച മുമ്പ് ഓൾഡ് പദ്ര റോഡിലെ ഒരു ഓഫീസിൽ നടന്ന ഒരു മോഷണത്തിന് വാഹനം ഉപയോഗിച്ചതായും അവിടെ നിന്ന് 58,000 രൂപ മോഷ്ടിച്ചതായും പ്രതികൾ പറയുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.