
മഹാരാഷ്ട്ര: അംബർനാഥിൽ ഓടികൊണ്ടിരുന്ന സ്വകാര്യ വാനിൽ നിന്ന് രണ്ട് നഴ്‌സറി കുട്ടികൾ വീണു(van). കല്യാൺ-ബദ്‌ലാപൂർ റോഡിൽ തിങ്കളാഴ്ച രാവിലെ 11:00 ഓടെയാണ് സംഭവം നടന്നത്. 4 വയസും 5 വയസും പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്.
സംഭവത്തിൽ അശ്രദ്ധയ്ക്ക് ഡ്രൈവർക്കും കെയർടേക്കർമാർക്കുമെതിരെ കേസെടുത്തു. അംബർനാഥ് വെസ്റ്റിൽ താമസിക്കുന്ന സോൾമാൻ ത്രിമതി സക്പ (30), കെയർടേക്കർമാരായ ഉഷ ബാലിദ് (41), കവിത സുനിൽ ജാദവ്(31) എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വാനിന്റെ പിൻവാതിൽ അബദ്ധത്തിൽ തുറന്ന് കിടന്നതാണ് അപകടകരമെന്നാണ് വിലയിരുത്തൽ.