
മംഗളൂരു: മീൻ മോഷണം ആരോപിച്ച് മാൽപെ തുറമുഖത്ത് ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. ലീല, പാർവതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
മീൻ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിജയപുരയിൽ നിന്നുള്ള സ്ത്രീയാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.സംഭവത്തിൽ അശ്രദ്ധ കാണിച്ച രണ്ട് ബീറ്റ് പൊലീസ് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തു.