Stray dogs : ഡൽഹിയിലെ പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് എത്തിയ 2 വിദേശ പരിശീലകരെ തെരുവ് നായ്ക്കൾ കടിച്ചു, ആശങ്ക
ന്യൂഡൽഹി : പന്ത്രണ്ടാമത് ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി ന്യൂഡൽഹിയിലെത്തിയ കെനിയൻ സ്പ്രിന്റ് പരിശീലകൻ ഡെന്നിസ് മവാൻസോയെയും ജാപ്പനീസ് അസിസ്റ്റന്റ് കോച്ച് മീകോ ഒകുമാത്സുവിനെയും വെള്ളിയാഴ്ച രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാം-അപ്പ് ട്രാക്കിൽ തെരുവ് നായ്ക്കൾ കടിച്ചു. ഓഗസ്റ്റിൽ ദേശീയ തലസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഇന്ത്യയുടെ സുപ്രീം കോടതി രണ്ട് വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.(Two foreign coaches bitten by stray dogs at World Para Athletics Championships in Delhi)
നായ്ക്കളുടെ കടിയേറ്റ കേസുകൾ 'ആശങ്കയുടെ വലിയ സൂചന'യാണെന്ന് കെനിയ ടീം ഡോക്ടർ മൈക്കൽ ഒകാരോ പറഞ്ഞു. “രാവിലെ 9:30 ഓടെയാണ് സംഭവം നടന്നത്, ഡെന്നിസിനെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചു, റാബിസ് വാക്സിൻ നൽകി. ലോക ചാമ്പ്യൻഷിപ്പ് പോലുള്ള ഒരു ആഗോള പരിപാടിയിൽ, ഇത്തരം സംഭവങ്ങൾ ആശങ്കയുടെ വലിയ സൂചനയാണ്. ഇപ്പോൾ ഡെന്നിസിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്, ”ഒകാരോ പറഞ്ഞു.
200 മീറ്റർ സ്പ്രിന്റർ സ്റ്റേസി ഒബോണിയോയ്ക്ക് രാവിലെ പരിശീലനം നൽകുന്നതിനിടെ മ്വാങ്കോ സ്റ്റാർട്ടിംഗ് ബ്ലോക്കുകൾ ശരിയാക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു തെരുവ് നായ അദ്ദേഹത്തിനെ കടിച്ചു.